കൊച്ചിൻ റിഫൈനറിയിലെ തീപ്പിടിത്തിന്റെ കാരണം കണ്ടെത്താൻ വിദ​ഗ്ധ സമിതിയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ

കൊച്ചി: അമ്പലമുകള്‍ കൊച്ചിന്‍ റിഫൈനറിയിലുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്തി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജിന്റെ നേതൃത്വത്തില്‍ കമ്പനി സെക്യൂരിറ്റി ഓഫീസര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയെയാണ് ഇതു സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയത്.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു

തീപ്പിടിത്തത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. യോഗത്തില്‍ ബെന്നി ബഹനാന്‍ എം.പി, പി.വി. ശ്രീനിജന്‍ എം.എല്‍.എ, തിരുവാണിയൂര്‍, പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍, ജനകീയ സമിതി അംഗങ്ങള്‍, സമീപവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →