പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ

അഹമ്മദാബാദ് | പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി 241 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി നേരെ മേഘാനിനഗര്‍ പ്രദേശത്തെ അപകടസ്ഥലത്തേക്കാണ് പോയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

അപകടത്തില്‍ പരുക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടക്കമുള്ളവർ പങ്കെടുക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും . സമീപകാലത്തെ ഏറ്റവും വലിയ വ്യോമ ദുരന്തങ്ങളിലൊന്നായിരുന്നു ഇത്.

വാക്കുകള്‍ക്കപ്പുറം ഹൃദയഭേദകം

12 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി മോദി, ദുരന്തത്തില്‍ താന്‍ സ്തബ്ധനായിപ്പോയെന്ന് പ്രതികരിച്ചിരുന്നു. വാക്കുകള്‍ക്കപ്പുറം ഹൃദയഭേദകമാണ് ഇത്. ഈ ദുഃഖകരമായ മണിക്കൂറില്‍, എന്റെ ചിന്തകള്‍ ദുരന്തത്തിന് ഇരയായ എല്ലാവരോടൊപ്പമാണ്. ദുരിതബാധിതരെ സഹായിക്കാന്‍ മന്ത്രിമാരുമായും അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യാഴാഴ്ച എക്സില്‍ പറഞ്ഞു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →