കേരളം ആരുടെയും പിതൃസ്വത്തല്ല : കിറ്റക്സ് എംഡി സാബു എം ജേക്കബ്

കൊച്ചി |സഹികെട്ടാണ് താൻ കേരളം വിട്ടതെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ്. ഇടതുമുന്നണിയും സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും ഒന്നിച്ചു നിന്നാണ് കിറ്റക്സിനെ ആക്രമിച്ചതെന്നും എംഡി സാബു എം ജേക്കബ്. പറഞ്ഞു. കമ്പനിക്കെതിരെ ഒരു ചെറിയ നിയമലംഘനം പോലും ചുമത്താന്‍ സാധിച്ചിട്ടില്ല. കേരളം ആരുടെയും പിതൃസ്വത്തല്ല. മന്ത്രി പി രാജീവ് പറയുന്നത് കേട്ടാല്‍ കേരളം അവരുടെ സ്വത്താണെന്ന് തോന്നും.ഞാന്‍ വേണ്ടപ്പെട്ടവരെ വേണ്ട രീതിയില്‍ കണ്ടു കഴിഞ്ഞാല്‍ എനിക്ക് മനസമാധാനം കിട്ടുമെന്നാണ് മന്ത്രി പറഞ്ഞുവരുന്നത്.. അങ്ങനെയൊരു മനസമാധാനം ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് രാജീവിന്റെ പണമോ എല്‍ഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ല. അധ്വാനിച്ച് ഉണ്ടാക്കിയ സ്വത്താണ്്. ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയതാണ് കിറ്റക്സ്. അത് എങ്ങനെ നടത്തണം, എവിടെ പോകണമെന്ന് ഞാന്‍ തീരുമാനിക്കും.സാബു ജേകക്ബ്ബ പറഞ്ഞു.

റിസ്‌കില്ലാത്ത വ്യവസായമാ.ണ് രാഷ്ട്രീയം.

റിസ്‌കില്ലാത്ത അധ്വാനമില്ലാത്ത വ്യവസായമാ.ണ് രാഷ്ട്രീയം. അത് ചെയ്യുന്ന ആളാണ് രാജീവെന്നും സാബു എം ജേക്കബ് പറഞ്ഞു. സ്വന്തം പോരായ്മകളും കഴിവില്ലായ്മയും മറച്ചുവയ്ക്കാന്‍ മറ്റുള്ളവരെ കുറ്റം പറയുകയാണ്. രാജീവ് വളരെ മോശമായാണ് ആന്ധ്രയ്ക്കെതിരെ സംസാരിച്ചത്. .ആന്ധ്രയില്‍ പോയാലും മലയാളികള്‍ക്കാണ് ആദ്യം ജോലി നല്‍കുക. കേരളം വ്യവസ്ഥായ സൗഹൃദമാണെങ്കില്‍ എന്തുകൊണ്ട് ചെറുപ്പക്കാര്‍ കേരളം വിടുന്നു. 10000 രൂപ ശമ്പളം കൊടുക്കുന്നവന്‍ വ്യവസായിയല്ലെന്ന് പറയുന്നത് ശരിയല്ല.പേടിച്ചിട്ടാണ് പല നിക്ഷേപകരും വ്യവസായികളും പ്രശ്‌നങ്ങള്‍ പുറത്ത് പറയാത്തതെന്നും സാബു എം ജേക്കബ്ബ് പറഞ്ഞു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →