റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു

ബെംഗളൂരു | ഐ പി എല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കും തിരക്കും. സംഭവത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 11 പേര്‍ മരിച്ചു. പതിനാലുകാരി ദിവ്യാംശിയാണ് മരിച്ച കുട്ടിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അമ്പതിലധികം പേര്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. പരുക്കേറ്റവരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

ആരാധകര്‍ തടിച്ചുകൂടിയതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്.

വിരാട് കോലിയെയും സംഘത്തിനും അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നതിനായി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിനു മുമ്പില്‍ ആരാധകര്‍ തടിച്ചുകൂടിയതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്. അഭൂതപൂര്‍വമായ ജനസാഗരമാണ് സ്റ്റേഡിയത്തിനു സമീപം രൂപപ്പെട്ടത്. വിധാന്‍ സൗധയില്‍ നിന്ന് ആരംഭിച്ച് ചിന്നസ്വാമി സ്റ്റേഡിയം വരെയായിരുന്നു പരേഡ്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →