മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ്

പാലക്കാട് | മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. കാപ്പാ കേസില്‍ ഉള്‍പ്പെടെ പ്രതിയായ സിജിലിനെ (33) യാണ് പിതാവ് ശിവന്‍കുട്ടി കൊലപ്പെടുത്തിയത്. പാലക്കാട് കൊടുന്തരപ്പുള്ളിയിലാണ് സംഭവം. കൃത്യത്തിനു ശേഷം ശിവന്‍കുട്ടി ഒളിവില്‍ പോയി.

ജൂൺ 2 ന് വൈകിട്ട് പിതാവും മകനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഏഴരയോടെ ശിവന്‍കുട്ടി മകനെ കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. . ഗുരുതരമായി പരുക്കേറ്റ സിജിലിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശിവന്‍കുട്ടിക്കായി പാലക്കാട് നോര്‍ത്ത് പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →