കറാച്ചി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷടമായാൽ പാകിസ്ഥാൻ ക്യാപ്റ്റനെ സ്ഥാനത്തു നിന്നും നീക്കണമെന്ന് മുൻ ക്യാപ്റ്റൻ വസിം അക്രം .
വരുന്ന മൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത പക്ഷം അസ്ഹർ അലിക്കു പകരം പുതിയ ക്യാപ്റ്റനെ കണ്ടെത്തണമെന്നായിരുന്നു അക്രമിന്റെ പരാമർശം.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ, ആദ്യ ഇന്നിങ്ങ്സിൽ 107 റൺസിന്റെ ലീഡ് ഉണ്ടായിട്ടും പാകിസ്ഥാന് ജയിക്കാൻ സാധിച്ചിരുന്നില്ല.
രണ്ടാം ഇന്നിങ്സിൽ 277 റൺസ് വിജയലക്ഷ്യം വെച്ച് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് എന്ന നിലയിലായിരുന്നു.
വെള്ളിയാഴ്ച സതാംപ്റ്റണിൽ വച്ചാണ് ഇഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം ടെസ്റ്റ് .