റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു

May 28, 2025 - 4:59 am

പാലക്കാട് | അട്ടപ്പാടിയില്‍ വാഹനം തകര്‍ത്തുവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. എസ് .സി, എസ്.ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ചിറ്റൂര്‍ സ്വദേശി സിജു വേണുവിനാണ് മര്‍ദനമേറ്റത്. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെ സിജുവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി.അഗളി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.

മെയ് 25 ഞായറാഴ്ച്ചയാണ് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘം മര്‍ദിച്ചത്. പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. മെയ് 24നായിരുന്നു സംഭവം.വാഹന ഉടമയുടെ പരാതിയില്‍ അഗളി പോലീസ് സിജുവിനെതിരെ കേസെടുത്തിരുന്നെങ്കിലും സിജുവിന്റെ പരാതിയില്‍ കേസെടുത്തിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *