നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത് ഗൂഢാലോചന യാണെന്ന് എം വി ഗോവിന്ദന്‍

കണ്ണൂര്‍ | കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇ ഡി നടത്തുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചത് ഗൂഢാലോചനയാണെന്നും രാഷ്ട്രീയപരമായും നിയമപരമായും ഇ ഡി കേസിനെ നേരിടുമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇ ഡിയുടെ കണ്ടെത്തല്‍ ആരാണ് അംഗീകരിക്കുന്നതെന്ന് ​ഗോവിന്ദൻ

പാര്‍ട്ടിക്കും സര്‍ക്കാറിനും ഒരു ചുക്കും സംഭവിക്കില്ലെന്നും , സി പി എമ്മിനെ ഒരു പ്രതിയാക്കിക്കളയാം എന്ന ധാരണയോടുകൂടെ ഇ ഡി മുന്നോട്ടുവന്നിരിക്കുകയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. . മുമ്പും ഇ ഡി 193 കേസെടുത്തു. രണ്ട് കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്. തൃശൂരില്‍ തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും സി പി എം വെറുതെ വിട്ടിട്ടില്ല. സി പി എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താമെന്നാണ് കരുതുന്നതെങ്കില്‍ അത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. ഇ ഡിയുടെ കണ്ടെത്തല്‍ ആരാണ് അംഗീകരിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം രാഷ്ട്രീയ ഗൂഢാലോചന തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →