താലിബാൻ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ്. ജയശങ്കർ

ന്യൂഡല്‍ഹി: താലിബാൻ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ച നടത്തി . ഇന്ത്യ-താലിബാന്‍ സഹകരണം ഊട്ടിയുറിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇരുവരും നടത്തിയത്.ഔദ്യോ​ഗിക ഫോൺ സംഭാഷണത്തിലൂടെയായിരുന്നു ചർചച്ചൾ . പഹല്‍ഗാം ആക്രമണത്തെ അപലപിച്ചതിന്, അമിര്‍ ഖാന്‍ മുതാഖിക്ക് നന്ദി അറിയിച്ചാണ് ജയശങ്കര്‍ എക്‌സിലൂടെ ഫോൺ സംഭാഷണത്തിൻ്റെ വിവരം പങ്കുവെച്ചത്.

ഇതാദ്യമായാണ് മന്ത്രിതലത്തില്‍ താലിബാനുമായി ഇന്ത്യ ബന്ധപ്പെടുന്നത്

പാകിസ്താനും അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തിനുമിടയിൽ ഭിന്നത രൂക്ഷമാകുന്ന അവസരത്തിലാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം.ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ താലിബാൻ ഭരണകൂടം അപലപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ജയശങ്കർ മുത്താഖിയെ വിളിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇതാദ്യമായാണ് മന്ത്രിതലത്തില്‍ താലിബാനുമായി ഇന്ത്യ ബന്ധപ്പെടുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →