കണ്ണൂര്‍ | കളിക്കുന്നതിനിടെ തലയില്‍ പാത്രം കുടുങ്ങിയ രണ്ട് വയസ്സുകാരന് രക്ഷയായി മട്ടന്നൂര്‍ അഗ്‌നിരക്ഷാ സേന. കുറ്റിയാട്ടൂര്‍ വടുവന്‍കുളം സ്വദേശിയായ രണ്ട് വയസ്സുകാരന്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീല്‍ ചട്ടി കുടുങ്ങിയത്.
കുട്ടിക്ക് യാതൊരു പരുക്കുമേല്‍ക്കാതെ പാത്രം മുറിച്ചുമാറ്റി.
മെയ് 7 ന് വൈകിട്ടായിരുന്നു സംഭവം. ഉടന്‍ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ അഗ്‌നി രക്ഷാനിലയത്തിലെത്തിച്ചു. കുട്ടിക്ക് യാതൊരു പരുക്കുമേല്‍ക്കാതെ തന്നെ പാത്രം മാറ്റി.
.
