ഉമ്മൻചാണ്ടിയെ പൂർണമായി ഒഴിവാക്കി വിഴിഞ്ഞം വേദി

കൊച്ചി: വിഴിഞ്ഞം വേദിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറിച്ച് പറയാതെ പോയത് ശരിയല്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് എല്ലാ ചര്‍ച്ചകളും നടത്തിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. വിഴിഞ്ഞം കടല്‍ക്കൊള്ളയാണെന്ന് പറഞ്ഞവരാണ് എല്‍ഡിഎഫ്. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതിയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ആ വേദിയില്‍ മൂന്നുപേര്‍ സംസാരിച്ചു. മൂന്നുപേരും അദ്ദേഹത്തിന്റെ ( ഉമ്മന്‍ചാണ്ടി) പേര് പറഞ്ഞില്ല. പക്ഷേ ആദ്യത്തെ ഈ കമ്മിഷനിങ് കരാര്‍ ഒപ്പിട്ടത് അദ്ദേഹത്തിന്റെ കാലത്താണ്.

അഴിമതിയുണ്ട്, സമുദ്രത്തിലെ കൊള്ളയാണ് എന്നൊക്കെ പറഞ്ഞവരാണ് ഇന്ന് ആഘോഷിക്കുന്നത്

ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കേണ്ടിയിരുന്ന കാര്യമുണ്ടായിരുന്നില്ല എന്നാണ് തന്റെ അഭിപ്രായമെന്നും തരൂര്‍ പറഞ്ഞു.വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് എല്‍ഡിഎഫുകാര്‍ എന്താണ് പറഞ്ഞതെന്ന് നല്ല ഓര്‍മയുണ്ട്. അഴിമതിയുണ്ടെന്ന് പറഞ്ഞു. സമുദ്രത്തിലെ കൊള്ളയാണെന്ന് പറഞ്ഞു. ഇതൊക്കെ പറഞ്ഞവരാണ് ഇന്ന് വലിയ സന്തോഷത്തോടെ വിഴിഞ്ഞത്തെ ആഘോഷിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →