തിരുവനന്തപുരം |വിവാദങ്ങള്‍ കെട്ടടങ്ങാതെ വിഴിഞ്ഞം തുറമുഖം . തുറമുഖത്തിന്റെ കമ്മീഷനിംഗ് കഴിഞ്ഞെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട് വിമർശനങ്ങളുയരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ സദസ്സില്‍ ഇരുന്നപ്പോള്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന് വേദിയില്‍ ഇടം നല്‍കിയതിനെതിരെയാണ് സി പി എമ്മില്‍ വിമര്‍ശമുയരുന്നത്.
പാര്‍ട്ണര്‍ പരാമര്‍ശത്തിന് മറുപടിയായി മന്ത്രി വി എന്‍ വാസവന്.
.ഉദ്ഘാടന വേദിയില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ഇരിപ്പിടം നല്‍കിയത് ജനാധിപത്യപരമായി ശരിയല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു .അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മന്ത്രി വാസവന് രംഗത്തെത്തി. മോദി കാണുന്ന രൂപത്തിലല്ല അദാനിയെ എല്‍ ഡി എഫ് കാണുന്നതെന്ന് പാര്‍ട്ണര്‍ പരാമര്‍ശത്തിന് മറുപടിയായി മന്ത്രി വി എന്‍ വാസവന് പറഞ്ഞു. .
