മലപ്പുറം | നിലമ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എ പി അനില്‍കുമാറുമായുള്ള ചര്‍ച്ചയിൽ പി.വി.അന്‍വര്‍ ആവശ്യപ്പെട്ടു.. വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം. ഇതോടെ അനില്‍കുമാറുമായുള്ള കൂടിക്കാഴ്ച പരാജയപ്പെട്ടു. .
കോണ്‍ഗ്രസ്സിന്റെ അവകാശവാദം പൊളിഞ്ഞു
സ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തില്‍ അന്‍വറിന് ഒരു പിടിവാശിയും ഇല്ലെന്ന കോണ്‍ഗ്രസ്സിന്റെ അവകാശവാദമാണ് പൊളിഞ്ഞത്. കഴിഞ്ഞ ദിവസം ആര്യാടന് ഷൗക്കത്ത് അന്‍വറിന്റെ വീട്ടില്‍ നേരിട്ടെത്തി അനുനയ ശ്രമം നടത്തിയിരുന്നുവെങ്കിലും വഴങ്ങാന്‍ അന്‍വര്‍ തയ്യാറായില്ല ആര്യാടന് ഷൗക്കത്തിനായി മുസ്ലിം ലീഗ് രംഗത്തുള്ളതും യു ഡി എഫില്‍ പ്രതിസന്ധിയായിട്ടുണ്ട്. ഏറനാട് എം എല്‍ എ. പി കെ ബഷീര്‍ ഷൗക്കത്തിനു വേണ്ടി കോണ്‍ഗ്രസ്സ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് വിവരം..
