വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ ഹൃദയാഘാതം ; പൈലറ്റ് മരിച്ചു

ഡല്‍ഹി: വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ ഹൃദയാഘാതത്തെത്തുടർന്ന് പൈലറ്റ് മരിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അർമാൻ (28) ആണു മരിച്ചത്..2024 ഏപ്രിൽ 9 ബുധനാഴ്ച വൈകുന്നേരമാണ് സംഭവം . ശ്രീനഗറില്‍നിന്നുള്ള വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തതിനു പിന്നാലെയാണ് പൈലറ്റിന് ഹൃദയാഘാതമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അനുശോചനം അറിയിച്ചു

വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ അർമാൻ വിമാനത്തിന്‍റെ കോക്പിറ്റില്‍ ഛർദിച്ചിരുന്നുവെന്നാണ് എയർലൈൻ ഉദ്യോഗസ്ഥർ പറഞ്ഞത്. അർമാന്‍റെ മരണത്തില്‍ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അനുശോചനം അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →