മുംബൈ: സുശാന്ത് സിങ് രജപുത്തിനെ ആരോ കെട്ടി തൂക്കിയതാണെന്ന് സംശയിക്കുന്നതായി അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സിലെ അറ്റന്‍ഡര്‍. ഒരാള്‍ സ്വയം തൂങ്ങി മരിച്ചതാണെങ്കില്‍ അയാളുടെ ശരീരം മഞ്ഞനിറത്തിലാവില്ല. എന്നാല്‍ സുശാന്തിന്റെ ശരീരം തങ്ങള്‍ കാണുമ്പോള്‍ മഞ്ഞ നിറത്തിലായിരുന്നു. അതുപോലെ സ്വയം ആത്മഹത്യ ചെയ്തത് ആണെങ്കില്‍ അയാളുടെ കഴുത്തിന് ചുറ്റും അടയാളം വരും. എന്നാല്‍ സുശാന്തിന്റെ കാര്യത്തില്‍ മുന്‍ഭാഗത്ത് മാത്രമാണ് അത്തരത്തിലൊരു അടയാളം കണ്ടത്.
ഇത്രയും കാലത്തെ ജോലി പരിചയത്തില്‍ നിന്ന് മനസിലാക്കിയ കാര്യങ്ങളാണിതെന്നും പേര് വെളിപ്പെടുത്താത്ത അറ്റന്‍ഡര്‍ പറഞ്ഞു. കൂടാതെ സുശാന്തിന്റെ കാലുകള്‍ വളഞ്ഞ് തൂങ്ങി കിടക്കുകയായിരുന്നു. സ്വയം തൂങ്ങി മരിക്കുന്ന ഒരാളുടെ കാലുകള്‍ എങ്ങനെയാണ് അത്തരത്തില്‍ ആവുകയെന്നും ഇദ്ദേഹം ചോദിക്കുന്നുണ്ട്. ആരോ തൊഴിച്ചതിനെ തുടര്‍ന്നാണ് അങ്ങനെ സംഭവിച്ചതെന്നാണ് കരുതുന്നതെന്നും അറ്റന്‍ഡര്‍ വെളിപ്പെടുത്തി.



