റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കമാല അന്തരിച്ചു, കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു

August 11, 2020 - 11:26 am

ന്യുയോർക്ക്: ഡബ്ല്യു ഡബ്ല്യു ഇ സൂപ്പർ താരങ്ങളിലൊരാളായ കമാല എന്ന ജെയിംസ് ഹാരിസൺ അന്തരിച്ചു.

കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു എങ്കിലും ഹൃദയാഘാതമാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ട്.

ഡബ്ല്യു ഡബ്ല്യു ഇ യിൽ അന്റർടേക്കർ , ജോൺസീന, ഹൾക്ക് തുടങ്ങിയവരെ പോലെ ലോകമെങ്ങും നിരവധി ആരാധകരുള്ള താരമാണ് കമാല.

അമേരിക്കക്കാരനായ കമലയുടെ ഉയരം 6.7 അടിയും തൂക്കം 172 കിലോഗ്രാമും ആയിരുന്നു.

മുഖത്തും ദേഹത്തും ചായം പൂശിയാണ് അദ്ദേഹം റിംഗിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.

ഇന്ത്യയിൽ നിന്ന് ഡബ്ല്യു ഡബ്ല്യു ഇയിൽ പങ്കെടുത്ത് ഹെവി വെയ്റ്റ് പട്ടം നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *