നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പള്‍സർ സുനി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ആക്രമണത്തിന് ക്വൊട്ടേഷൻ നല്‍കിയതിന് പിന്നില്‍ നടൻ ദിലീപിന്റെ കുടുംബം തകർത്തതിന്റെ വെെരാഗ്യമാണെന്ന് കേസിലെ ഒന്നാം പ്രതി പള്‍സർ സുനി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍ താൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി വ്യക്തമാക്കി.നടിയെ ബലാത്സംഗം ചെയ്യാൻ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയത്. ബലാത്സംഗം പകർത്താനും നിർദേശിച്ചു.

അതിക്രമം ഒഴിവാക്കാൻ എത്രകാശും തരാമെന്ന് അതിജീവിത .

എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച്‌ അതിജീവിതയ്ക്കും അറിയാമായിരുന്നുവെന്നും പൾസർ സുനി പറഞ്ഞു. അതിക്രമം ഒഴിവാക്കാൻ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞതായി പള്‍സ‌ർ സുനി വെളിപ്പെടുത്തി. ആ പണം വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടാമായിരുന്നു. അതിക്രമം നടക്കുമ്പോള്‍ താൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ഇതെല്ലാം ആ സമയം വേറെ ചിലർക്കും അറിയാമായിരുന്നുവെന്നും സുനി വ്യക്തമാക്കി.

ഫോണ്‍ കണ്ടെത്താത്തത് പൊലീസിന്റെ കുഴപ്പമാണെന്ന് പള്‍സർ സുനി

തന്റെ പിറകില്‍ നിരീക്ഷിക്കാൻ ആളുണ്ടായിരുന്നു. പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും തീരുമാനിച്ചിരുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യം. പീഡന ദൃശ്യങ്ങള്‍ പകർത്തിയ മൊബെെല്‍ ഫോണ്‍ തന്റെ കെെവശം ഉണ്ട്. പക്ഷേ എവിടെയാണെന്ന് പറയില്ല. പറയാൻ പറ്റാത്ത രഹസ്യമാണെന്നും ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തത് പൊലീസിന്റെ കുഴപ്പമാണെന്നും പള്‍സർ സുനി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →