കൊച്ചി | പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇമെയില്‍ അയച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു. എഎസ്പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷര്ണാസിനെതിരെയാണ് നടപടി ഉണ്ടായത്. പെരുമ്പാവൂരിലാണ് സംഭവം നടന്നത്. സഹോദരന്റെ ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ എഎസ്പി ശക്തിസിംഗ് ആര്യയുടെ പേരില്‍ വ്യാജ ഇമെയില്‍ അയക്കുകയായിരുന്നു ഷര്‍ണാസ് ചെയ്തത്.
മെയില്‍ വ്യാജമാണെന്ന് കണ്ടെത്തി.
.എഎസ്പിയുടെ ഇമെയില്‍ ലഭിച്ചതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വെരിഫിക്കേഷന് ചെയ്യുന്നതിനായി റൂറല്‍ എസ്പി ഓഫീസിനെ സമീപിച്ചു. അതിനിടയില്‍ മെയില്‍ വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ബാങ്ക് പരാതി നല്കി, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷര്‍ണാസാണ് ഇമെയില്‍ അയച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ എടുത്ത നടപടിയുടെ ഭാഗമായി ഞാറക്കല്‍ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി .