‘എമ്പുരാന്‍’ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി വിജയന്‍

തിരുവനന്തപുരം | എമ്പുരാൻ സിനിമയിൽ വെട്ടിത്തിരുത്തലുകള്‍ വരുത്തേണ്ടി വരുന്ന അവസ്ഥ ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. സംഘ്പരിവാര്‍ സമ്മര്‍ദത്തില്‍ തിരുത്തലുകള്‍ക്ക് നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാവുകയാണ്. സംഘ്പരിവാര്‍ സൃഷ്ടിക്കുന്ന ഈ ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു. കലാകാരനെയും കലാസൃഷ്ടിയെയും നശിപ്പിക്കാനുള്ള ആഹ്വാനം ഫാസിസ്റ്റ് രീതിയാണ്. യോജിക്കാനും വിയോജിക്കാനുമുള്ള അവകാശം നഷ്ടപ്പെടരുത്. അതിനായി നാടിന്റെ യോജിച്ചുള്ള സ്വരം ഉയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →