പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഹരിപ്പാട് | പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മാർച്ച് 24 തിങ്കളാഴ്ച വൈകുന്നേരം പല്ലന കുമാരകോടി പാലത്തിന് സമീപത്തെ കടവിലാണ് അപകടം. തോട്ടപ്പള്ളി ഒറ്റപ്പന ആര്‍ദ്രം വീട്ടില്‍ ജോയിയുടെ മകന്‍ ആല്‍ബിന്‍ (14), കരുവാറ്റ സാന്ദ്രാ ജംഗ്ഷന്‍ പുണര്‍തം വീട്ടില്‍ അനീഷിന്റെ മകന്‍ അഭിമന്യു (14) എന്നിവരാണ് മരിച്ചത്.
.
ആല്‍ബിന്‍ തോട്ടപ്പള്ളി മലങ്കര സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും അഭിമന്യു കരുവാറ്റ എന്‍എസ്‌എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. ആല്‍ബിനും മൂന്നു സുഹൃത്തുക്കളും ഒന്നിച്ചാണ് പല്ലനയിലെത്തിയത്. അഭിമന്യുവിനൊപ്പം രണ്ടു കൂട്ടുകാരുണ്ടായിരുന്നു.

രണ്ടുസംഘങ്ങളായി എത്തിയവര്‍ ഒരേ കടവില്‍ കുളിക്കുകയായിരുന്നു.

രണ്ടുസംഘങ്ങളായി എത്തിയവര്‍ ഒരേ കടവില്‍ കുളിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →