റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഹരി കച്ചവടം തടയുന്നതിന് സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

March 17, 2025 - 5:36 am

കൊച്ചി: അക്രമവും ലഹരി കച്ചവടവും തടയുന്നതിന് സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. നയിക്കുന്ന മഹിള സാഹസ് കേരള യാത്രയ്ക്ക് വാഴക്കുളം മാറമ്പിള്ളി ജംഗ്ഷനില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം സഹകരണം വാഗ്ദാനം ചെയ്തിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല.

2022ൽ പ്രതിപക്ഷം നിയമസഭയിൽ അക്രമവും കൊലപാതകവും ലഹരി കച്ചവടവും തടയണമെന്ന് ആവശ്യപ്പെട്ടതോടൊപ്പം സഹകരണം വാഗ്ദാനം ചെയ്തിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ അടുത്ത ദിവസങ്ങളിലേയ്ക്ക് മാത്രമാണ് ഏതാനും നടപടികൾ കണ്ടുവരുന്നത്.

ലഹരിയുടെ പ്രധാന ഇരകൾ സ്ത്രീകൾ

ലഹരി വില്പനയുടെ ഉറവിടം കണ്ടെത്തി കർശനമായി നിയന്ത്രിക്കാൻ സർക്കാരിന് കഴിയുമായിരുന്നു എന്നും അക്രമം, കൊലപാതകം, അതിരൂക്ഷമായ വിലക്കയറ്റം എന്നിവയുടെ പ്രധാന ഇരകൾ സ്ത്രീകളാണെന്നും വി.ഡി. സതീശൻ ആരോപിച്ചു

യാത്രയ്ക്ക് വിവിധ മണ്ഡലങ്ങളില്‍ നല്‍കിയ സ്വീകരണ യോഗങ്ങള്‍ എം.എല്‍.എമാരായ റോജി എം.ജോണ്‍, അൻവർ സാദത്ത്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, കെ.പി.സി.സി സെക്രട്ടറി ഐ.കെ രാജു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സുനില സിബി, സംസ്ഥാന ഭാരവാഹികളായ വി.കെ. മിനി മോള്‍, ജയലക്ഷ്മി ദത്തൻ, ഷീബ രാമചന്ദ്രൻ, സൈബ താജുദ്ദീൻ, പ്രേമ അനില്‍കുമാർ, ജയാ സോമൻ, രാജലക്ഷ്മി കുറുമാത്ത്, വിജയമ്മ ബാബു എന്നിവർ സംസാരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *