റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മൂന്ന് പുതുമുഖങ്ങള്‍

March 10, 2025 - 4:58 am

കൊല്ലം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മൂന്ന് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 17 അംഗങ്ങൾ . സെക്രട്ടേറിയറ്റില്‍ അഞ്ചു പ്രതിനിധികൾ കണ്ണൂരില്‍നിന്നുള്ളവരാണ്. . സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹൻ, സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ പുതുമുഖങ്ങള്‍.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ എന്നിവരാണ് സെക്രട്ടേറിയറ്റംഗങ്ങളായ കണ്ണൂരില്‍നിന്നുള്ള പ്രതിനിധികള്‍. മുൻ അംഗങ്ങളായ ആനാവൂർ നാഗപ്പൻ, എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ മൂന്ന് അംഗങ്ങള്‍ എത്തിയിരിക്കുന്നത്. ജില്ലാ സെക്രട്ടറിമാരായ എം.വി. ജയരാജൻ, സി.എൻ. മോഹൻ എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായതോടെ കണ്ണൂർ, എറണാകുളം ജില്ലകളില്‍ പുതിയ സെക്രട്ടറിമാർ വരും.

ആനാവൂർ നാഗപ്പൻ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവായതോടെ തിരുവനന്തപുരം ജില്ലയില്‍നിന്ന് ആരും സെക്രട്ടേറിയറ്റില്‍ ഇല്ല. തൃശൂർ, വ‍യനാട്, കാസർഗോഡ് ജില്ലകളില്‍നിന്നും പ്രാതിനിധ്യമില്ല. കോഴിക്കോട്ടുനിന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എല്‍ഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണന്‍, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, കൊല്ലത്തുനിന്ന് മന്ത്രി കെ.എൻ. ബാലഗോപാല്‍, പത്തനംതിട്ടയില്‍നിന്ന് തോമസ് ഐസക്ക്, ആലപ്പുഴയില്‍നിന്ന് സജി ചെറിയാൻ, കോട്ടയത്തുനിന്ന് മന്ത്രി വി.എൻ. വാസവൻ, ഇടുക്കിയില്‍നിന്ന് കെ.കെ. ജയചന്ദ്രന്‍, എറണാകുളത്തുനിന്ന് മന്ത്രി പി. രാജീവ്, സി.എൻ. മോഹനൻ, പാലക്കാട്ടുനിന്ന് പി.കെ. ബിജു, മലപ്പുറത്തുനിന്ന് എം. സ്വരാജ് എന്നിവരാണ് സെക്രട്ടേറിയറ്റിലെത്തിയത്.

സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍

പിണറായി വിജയന്‍, എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജൻ, ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ, എളമരം കരീം, ടി.പി. രാമകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, കെ. രാധാകൃഷ്ണന്‍, സി.എസ്. സുജാത, പി. സതീദേവി, പി.കെ. ബിജു, എം. സ്വരാജ്, പി.എ. മുഹമ്മദ് റിയാസ്, കെ.കെ. ജയചന്ദ്രന്‍, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, പുത്തലത്ത് ദിനേശന്‍, കെ.പി. സതീഷ് ചന്ദ്രന്‍, സി.എച്ച്‌. കുഞ്ഞമ്ബു, എം.വി. ജയരാജന്‍, പി. ജയരാജന്‍, കെ.കെ. രാഗേഷ്, ടി.വി. രാജേഷ്‌, എ.എൻ. ഷംസീർ, സി.കെ. ശശീന്ദ്രൻ, പി. മോഹനൻ മാസ്റ്റർ, എ. പ്രദീപ് കുമാർ, ഇ.എൻ മോഹൻദാസ്, പി.കെ. സൈനബ, സി.കെ. രാജേന്ദ്രൻ, എൻ.എൻ. കൃഷ്‌ണദാസ്, എം.ബി. രാജേഷ്, എ.സി. മൊയ്തീൻ, സി.എൻ. മോഹനൻ, കെ. ചന്ദ്രൻപിള്ള, സി.എം. ദിനേശ്മ‌ണി, എസ്.ശർമ, കെ.പി. മേരി, ആർ. നാസർ, സി.ബി. ചന്ദ്രബാബു, കെ.പി. ഉദയഭാനു, എസ്. സുദേവൻ, ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജഗോപാല്‍, എസ്. രാജേന്ദ്രൻ, കെ. സോമപ്രസാദ്, എം.എച്ച്‌. ഷാരിയാർ, എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി.എൻ. സീമ, വി. ശിവന്‍കുട്ടി, ഡോ. വി. ശിവദാസന്‍, കെ. സജീവന്‍, എം.എം. വര്‍ഗീസ്, ഇ.എന്‍. സുരേഷ് ബാബു, സി.വി. വര്‍ഗീസ്, പനോളി വത്സന്‍, രാജു ഏബ്രഹാം, എ.എ. റഹീം, വി.പി. സാനു, ഡോ. കെ.എന്‍. ഗണേഷ്, കെ.എസ്. സലീഖ, കെ.കെ. ലതിക, പി. ശശി, കെ. അനില്‍കുമാര്‍, വി. ജോയ്, ഒ.ആര്‍. കേളു, ഡോ. ചിന്ത ജെറോം, എസ്. സതീഷ്, എന്‍. ചന്ദ്രന്‍.
സംസ്ഥാന സമിതിയിലെ
പുതുമുഖങ്ങള്‍
ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം. രാജഗോപാല്‍, കെ. റഫീഖ്, എം. മെഹബൂബ്, വി.പി. അനില്‍, കെ.വി. അബ്‌ദുള്‍ ഖാദര്‍, എം. പ്രകാശൻ മാസ്റ്റർ, വി.കെ. സനോജ്, വി.വസീഫ്, കെ. ശാന്തകുമാരി, ആർ. ബിന്ദു, എം. അനില്‍കുമാർ, കെ. പ്രസാദ്, ടി.ആർ. രഘുനാഥ്, എസ്. ജയമോഹൻ, ഡി.കെ.മുരളി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *