ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിക്കുന്ന വിവാദ കാർട്ടൂൺ നീക്കംചെയ്യാൻ തമിഴ് പ്രസിദ്ധീകരണമായ “ആനന്ദവികടൻ” ന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകി. യുഎസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിനൊപ്പം കൈവിലങ്ങ് ധരിച്ച രീതിയിൽ പ്രധാനമന്ത്രിയെ ചിത്രീകരിച്ച ആനന്ദവികടൻ്റെ നടപടിയായിരുന്നു വിവാദമായത്. വികടൻ പ്ലസിൽ 2025 ഫെബ്രുവരി പത്തിനായിരുന്നു വിവാദ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. മദ്രാസ് ഹൈക്കോടതിയാണ് ഈ കേസിൽ വിധി പ്രസ്താവിച്ചത്. .
ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങിടുന്നതിൽ ഇന്ത്യ നിശ്ശബ്ദമായി പ്രതികരിച്ചതിനെ വിമർശിച്ചായിരുന്നു .കാർട്ടൂൺ
അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങിടുന്നതിൽ ഇന്ത്യ നിശ്ശബ്ദമായി പ്രതികരിച്ചതിനെ വിമർശിച്ചായിരുന്നു ഈ കാർട്ടൂൺ രചിച്ചത്. ഈ കാർട്ടൂണിനെതിരെ തമിഴ്നാട് ബിജെപി ഘടകം അധ്യക്ഷൻ കെ. അണ്ണാമലൈ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു.
വിലക്ക് പിൻവലിക്കാൻ കോടതി നിർദേശിച്ചു
വെബ്സൈറ്റ് മരവിപ്പിച്ച വാർത്താവിനിമയ മന്ത്രാലയത്തിന്റെ നടപടിക്കെതിരെ ആനന്ദവികടൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. കാർട്ടൂണിൽ രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് പിൻവലിക്കാൻ കോടതി നിർദേശിച്ചത്. അതേസമയം, വിവാദ കാർട്ടൂൺ നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു

