റഷ്യ: കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്സിനുമായി റഷ്യ.
വാക്സിൻ പരീക്ഷണം പൂർത്തിയായതായി റഷ്യൻ ആരോഗ്യ മന്ത്രി മിഖൈത് മുറാഫികോ അറിയിച്ചതായി സ്പുട്നിക് ന്യൂസ്ഡോട്ട് കോം ആണ് റിപ്പോർട്ട് ചെയ്തത്. ആഗസ്റ്റ് 10-ന് വാക്സിൻ വിപണിയിലെത്തിക്കുമെന്നാണ് നിർമ്മാതാക്കളായ ഗമലയ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്.
മരുന്ന് വിപണിയിലെത്തിക്കുന്നത് ഗവേഷകരുടെ തിരുമാനത്തെ ആശ്രയിച്ചിരിക്കുമെന്ന് മന്ത്രി പറയുന്നു. എന്നാൽ ആഗസ്റ്റ് 10-ന് വിപണിയിലെത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മരുന്നിൻ്റെ മറ്റ് രാജ്യങ്ങളിലെ വിതരണം ഇതിനുള്ള അവകാശം, വില, സാങ്കേതിക വിദ്യയും പേറ്റൻ്റും കൈമാറുന്നതടക്കമുള്ള വിവരങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ സംബന്ധിച്ച അവ്യക്തത നിലനിൽക്കുകയാണ്.

