കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി | കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. മാർച്ച് 3 ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന്‍ (70) ആണ് മരിച്ചത്.

വീടിനു മുന്നില്‍ എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആന കുഞ്ഞപ്പനു നേരെ തിരിയുകയായിരുന്നു. ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് കുഴഞ്ഞുവീണത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →