കാട്ടാന ആക്രമണം.: വീട്ടമ്മ തലനാരിഴയ്ക്കു രക്ഷപ്പെട്ടു

കോതമം​ഗലം :തട്ടേക്കാട് കൂട്ടിക്കല്‍ ഭാഗത്ത് പശുവിനെ മാറ്റിക്കെട്ടാൻ പോയ വീട്ടമ്മ ഒരു കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാട്ടാന അടുത്തേക്ക് പാഞ്ഞടുത്തതോടെ വീട്ടമ്മ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ആനയുടെ കുത്തേറ്റ് പശുവിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ(ഫെബ്രുവരി 26) ഉച്ചയ്ക്ക് 1.30ഓടെ കീരംപാറ പഞ്ചായത്ത് ഒന്നാം വാർഡിലെ ചേലമല കിളിക്കൂട് റിസോർട്ടിന് സമീപം, ചിറമ്പാട്ട് രവിയുടെ വീട്ടിൽ ആണ് സംഭവം നടന്നത്.

.ആനയെ കണ്ട ഉടൻ ഭയന്ന് നിലവിളിച്ച്, 100 മീറ്റർ അകലെയുള്ള വീട്ടിലേക്ക് ഓടി

തങ്കമ്മ (45), കോതമംഗലം നെടുമ്പിള്ളി എബിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ പശുവിനെ മാറ്റിക്കെട്ടുന്നതിനായി എത്തിയപ്പോഴാണ് ഒറ്റക്കൊമ്പൻ ആനയുടെ മുന്നിൽപ്പെട്ടത്. ആനയുമായി വെറും അഞ്ച് അടി ദൂരമേ ഉണ്ടായിരുന്നുള്ളൂ എന്ന് തങ്കമ്മ പറഞ്ഞു. ആനയെ കണ്ട ഉടൻ ഭയന്ന് നിലവിളിച്ച്, 100 മീറ്റർ അകലെയുള്ള വീട്ടിലേക്ക് ഓടിയാണ് തങ്കമ്മ രക്ഷപ്പെട്ടത്. ആന അതിനുശേഷം പശുവിനെ എടുത്തെറിയുകയും കുത്തുകയും ചെയ്തു. . പശുവിന് ​ഗുരുതരമായി പരിക്കേറ്റു. തുടർന്ന് വനം വാച്ചറെ വിവരമറിയിക്കുകയും വാച്ചർമാർ ഉടൻ സ്ഥലത്തെത്തി ആനയെ തുരത്തുകയായിരുന്നു.

ആനയെ പ്രദേശത്തുനിന്ന് തുരത്തണമെന്ന് ആവശ്യം

.പഞ്ചായത്ത് ഇടപെട്ട് കോതമംഗലത്ത് നിന്ന് വൈകുന്നേരത്തോടെ വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തി പശുവിന് ചികിത്സ നൽകി.ചേലമലയിലേക്ക് ഓടിക്കയറിയ ആനയെ പ്രദേശത്തുനിന്ന് തുരത്തണമെന്ന ആവശ്യം പ്രദേശവാസികൾ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ഈ ഒറ്റക്കൊമ്പൻ ആന ഈ പ്രദേശത്ത് പതിവായി നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →