സിക്സർ അടിച്ചാലും ബൗളറെ അഭിനന്ദിക്കുന്ന ക്യാപ്റ്റനാണ് ധോണിയെന്ന് മുരളീധരൻ

ചെന്നൈ : ബാറ്റ്സ്മാൻ സിക്സർ അടിച്ചാലും എറിഞ്ഞത് നല്ല പന്താണെങ്കിൽ ബൗളറെ അഭിനന്ദിക്കുന്ന ക്യാപ്റ്റനാണ് ധോണിയെന്ന് ശ്രീലങ്കയുടെ മുൻ ബൗളിംഗ് മാന്ത്രികനായ മുത്തയ്യ മുരളീധരൻ. ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനുമായി സംസാരിക്കുകയായിരുന്നു മുരളീധരൻ.

നല്ല പന്തിൽ സിക്സ് അടിച്ചാൽ അത് ബാറ്റ്സ്മാന്റെ കഴിവാണെന്നും ബൗളറുടെ തെറ്റല്ലെന്നും അദ്ദേഹം പറയുമായിരുന്നു.

ചെന്നൈ സൂപ്പർ കിംഗ്സിൽ ധോണിയുടെ കൂടെ കളിച്ച താരമാണ് മുൻ ശ്രീലങ്കൻ സ്പിന്നർ .

മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസിയുടെ ആരാധകനാണ് താൻ. കാര്യങ്ങൾ ശരിയായ ദിശയിൽ നീങ്ങുന്നില്ല എന്നു തോന്നിയാൽ അദ്ദേഹം ബൗളർമാരോട് ഫീൽഡ് സെറ്റ് ചെയ്യാൻ ആവശ്യപ്പെടാറുണ്ട്.

ശാന്തമായി ചിന്തിക്കാനുള്ള കഴിവ് ധോണിയ്ക്കുണ്ട് എന്നും മുരളീധരൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →