കൊച്ചിയിൽ സ്വര്‍ണ്ണ സമ്പാദ്യ തട്ടിപ്പിൽപ്പെട്ട പ്രതികളെ പൊലീസ് പിടികൂടി

കൊച്ചി | സ്വര്‍ണ്ണ സമ്പാദ്യ തട്ടിപ്പിൽപ്പെട്ട പ്രതികളെ പൊലീസ് പിടികൂടി. കൊച്ചിയിലെ ഹൈക്കോടതി കവലയില്‍ പ്രവർത്തിക്കുന്ന ആതിര ഗോള്‍ഡ് ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. ആതിര ഗോള്‍ഡ് ജ്വല്ലറിയുടെ ഉടമകളായ പള്ളിപ്പുറം സ്വദേശികളായ ആന്റണി, ജോണ്‍സണ്‍, ജോബി, ജോസഫ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ 350 ലധികം പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.

ഉടമയുടെ വീട്ടിലേക്ക് ലക്ഷദ്വീപില്‍ നിന്നു പോലും ആളുകള്‍ എത്തിയിരുന്നു

മറൈന്‍ ഡ്രൈവിലുള്ള ആതിര ഗ്രൂപ്പിന്റെ ജ്വല്ലറി ജപ്തി ചെയ്തതിന് പിന്നാലെയാണ് നിക്ഷേപകര്‍ പണം ആവശ്യപ്പെട്ട് എത്തിത്തുടങ്ങിയത്. പള്ളിപ്പുറത്തുള്ള സ്ഥാപന ഉടമയുടെ വീട്ടിലേക്ക് ലക്ഷദ്വീപില്‍ നിന്നു പോലും ആളുകള്‍ എത്തിയിരുന്നു. ദിവസ ജോലിക്കാരും സ്ത്രീകളുമാണ് തട്ടിപ്പിനിരയായവരില്‍ കൂടുതലായിരുന്നത്.

എല്ലാവര്‍ക്കും ആറുമാസത്തിനകം പണം തിരികെ നല്‍കുമെന്നാണ് സ്ഥാപന ഉടമകള്‍

പ്രാഥമിക പരിശോധനയിൽ, സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്ക് 115 കോടി രൂപയോളം കടമുണ്ടെന്നും 70 കോടി രൂപയുടെ മാത്രമാണ് ആസ്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും ആറുമാസത്തിനകം പണം തിരികെ നല്‍കുമെന്നാണ് സ്ഥാപന ഉടമകള്‍ പറഞ്ഞിരുന്നത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →