പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 70കാരന്‍ പിടിയിലായി

തൃശൂർ : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 70കാരന്‍ പിടിയിലായി. കുട്ടിക്ക് ഐസ്‌ക്രീം വാങ്ങി നല്‍കി സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തൃശൂരിലെ കൊടുങ്ങല്ലൂരിലാണ് സംഭവം നടന്നത്.

കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു

പ്രതി കുട്ടിക്ക് ഐസ്‌ക്രീം വാങ്ങി നല്‍കി തന്റെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി. തുടർന്ന് കുട്ടിക്കുമേൽ ലൈംഗികാതിക്രമം നടത്തി. കുട്ടിയുടെ പരാതിയെ അടിസ്ഥാനമാക്കി കൊടുങ്ങല്ലൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി മേത്തല സ്വദേശി വിനോദ് (70) നെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു, .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →