കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി മൊബൈല്‍ ഫോണും പണവും കവർന്ന കേസില്‍ യുവാവ് പിടിയില്‍.ആന്ധ്രാപ്രദേശ് സ്വദേശിക്കാണ് പണവും ഫോണും നഷ്ടമായത്. തിരുകക്കാട്ടുപാറ ഷാപ്പില് വച്ച് പരിചയപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെയാണ് കബളിപ്പിച്ചത്.തൊട്ടടുത്തുള്ള ഇരുപ്പച്ചിറ ഷാപ്പില് നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് അജിത്ത് അതിഥി തൊഴിലാളിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു സംഭവത്തിൽ .വാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പില്‍ അജിത്ത് (21)നെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു,
അക്കൗണ്ട് നോക്കാനെന്ന് പറഞ്ഞ് ഫോണ്‍ വാങ്ങി അക്കൗണ്ടില്‍ നിന്ന് പണം ട്രാൻസ്ഫർ ചെയ്തെടുത്തു.
ഷാപ്പിലെത്തി രണ്ട് പേരും കള്ളുകുടിച്ചു. തുടർന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് നോക്കാനെന്ന് പറഞ്ഞ് ഫോണ്‍ വാങ്ങി ഇതരസംസ്ഥാന ത്തൊഴിലാളി യുടെ അക്കൗണ്ടില്‍ നിന്ന് പണം ട്രാൻസ്ഫർ ചെയ്തെടുത്തു. പിന്നീട് ബൈക്കില്‍ കയറ്റി കൊണ്ടുപോയി. യാത്രക്കിടെ ഇടയ്ക്ക് വച്ച് മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് വാഹനം നിർത്തി, മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.
ഡി.വൈ.എസ്.പി വി ടി ഷാജന്റെ നേതൃത്വത്തില്‍ ഇൻസ്പെക്ടർ കെ.പി ജയപ്രകാശ്, എസ് ഐമാരായ കെ ജി ബിൻസി, ജി ശശിധരൻ, സി ഓ സജീവ്, എ.എസ്.ഐമാരായ കെ കെ സുരേഷ് കുമാർ, മനോജ് കുമാർ, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ പി ആർ അഖില്‍, ആനന്ദ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്
