കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു : വമ്പൻ മാറ്റത്തിനൊരുങ്ങി പാലാരിവട്ടം ജംഗ്ഷൻ

കൊച്ചി: മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. വമ്പൻ മാറ്റത്തിനൊരുങ്ങുകയാണ് .മെട്രോ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാല്‍ പാലാരിവട്ടം ജംഗ്ഷൻ അടിമുടിമാറുമെന്ന് അധികൃതർ പറയുന്നു.പാലാരിവട്ടം ജംഗ്ഷന്റെ മുഖമായ റൗണ്ട് ഉള്‍പ്പടെ മാറും. റൗണ്ടിനു സമീപത്താവും 77 മീറ്റർ നീളമുള്ള പുതിയ സ്റ്റേഷൻ. ഇവിടെനിന്ന് കലൂരിലേയ്ക്കുള്ള വഴിയിലെ പല കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഇവിടെ പുതിയ കെട്ടിടങ്ങള്‍ ഉയരും.

ബെല്‍മൗത്ത് സജ്ജീകരണം ഏർപ്പെടുത്തും.

റൗണ്ട് മാറ്റുന്നതിനു പിന്നാലെ ഇവിടെ ബെല്‍മൗത്ത് സജ്ജീകരണം ഏർപ്പെടുത്തും. പാലാരിവട്ടം ജംഗ്ഷൻ മുതല്‍ കാക്കനാട് വരെ നാലുവരി പാതയാക്കും. 2.5 മീറ്റർ മീഡിയനും ഇരുവശത്തും 7.5 മീറ്റർ വീതിയില്‍ റോഡും രണ്ട് മീറ്റർ വീതിയില്‍ ഫുട്പാത്തും സജ്ജമാക്കും. പാലാരിവട്ടം ജംഗ്ഷനിലെ ബസ് സ്റ്റോപ്പ്, ഓട്ടോ സ്റ്റാൻഡ് എന്നിവ സംബന്ധിച്ച്‌ ഗതാഗതവകുപ്പുമായി ചർച്ചനടത്തി തീരുമാനത്തിലെത്തും. പാലാരിവട്ടത്തു നിന്ന് കലൂരിലേയ്ക്കുള്ള ഭാഗത്ത് ഫെഡറല്‍ബാങ്ക് ക്വാർട്ടേഴ്‌സിന് സമീപത്തെ കുരിശുപള്ളി പൊളിച്ചുനീക്കും. ഇതിന് എതിർവശത്തുള്ള പള്ളിയിലേക്ക് കയറുന്ന നടകളില്‍ കുറേയെണ്ണവും പൊളിക്കേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.

600 ദിവസങ്ങള്‍ക്കുളളിൽ നിർമാണം പൂർത്തിയാക്കും.

പ്രധാനപാതയുടെ വീതി കൂട്ടുമെങ്കിലും തമ്മനം- വൈറ്റില പാതയ്ക്കും മറ്റ് ഇടറോഡുകള്‍ക്കും മാറ്റമുണ്ടാവില്ല. ഷപൂർ പല്ലോൻജി ഗ്രൂപ്പിന്റെ ഭാഗമായുള്ള അഫ്കോണ്‍സിനാണ് മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമ്മാണ ചുമതല.1141.32 കോടി രൂപയാണ് നിർമാണ ചെലവ്.
600 ദിവസങ്ങള്‍ക്കുളളിൽ നിർമാണം പൂർത്തിയാക്കും.11.2 കി.മീ നീളമുള്ള ആകാശപാത, പാലാരിവട്ടം ജംഗ്ഷൻ, പാലാരിവട്ടം, ചെമ്ബുമുക്ക്, വാഴക്കാല, പടമുകള്‍, കാക്കനാട് ജംഗ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്രാ പാർക്ക്, ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി എന്നിങ്ങനെ .11 സ്റ്റേഷനുകൾ എന്നിവയാണ് നിർമിക്കേണ്ടത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →