ബോബി ചെമ്മണൂരിന് ജയിലില്‍ സന്ദർശകരെ അനുവദിച്ച സംഭവത്തില്‍ രണ്ട് ജയിൽ ദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി : ബോബി ചെമ്മണൂരിന് ജയിലില്‍ അനധികൃതമായി സന്ദർശകരെ അനുവദിച്ച സംഭവത്തില്‍ നടപടി. എറണാകുളം ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് സസ്പെൻഷൻ നടപടി. മധ്യ മേഖല ജയില്‍ ഡെപ്യൂട്ടി ഇൻസ്പെക്ടർ പി അജയകുമാർ, എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ജയിലില്‍ അനധികൃതമായി സന്ദർശകരെ അനുവദിച്ചതിനെതിരെ പരാതി ഉയർന്നിരുന്നു. .

നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ പ്രതിയായ ബോബി ചെമ്മണൂരിന് ജയിലില്‍ അനധികൃതമായി സന്ദർശകരെ അനുവദിച്ചതിനെതിരെ പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണ റിപ്പോർട്ടിന്മേലാണ് ഇപ്പോഴത്തെ സസ്‌പെൻഷൻ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →