തിരുവനന്തപുരം : ആത്മഹത്യാ നിരക്കില്‍ കേരളം മുന്നിലെന്ന് സി.എ.ജി റിപ്പോർട്ട്. എസ്.ഡി.ജി ഇന്ത്യ സൂചിക 2020-21 പ്രകാരം കേരളത്തിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷം ജനസംഖ്യക്ക് 24.3 ആണ്. അതേസമയം, ദേശീയ ശരാശരി 10.4 ആണ്. 2030- ഓടെ കൈവരിക്കേണ്ട ലക്ഷ്യം കുറഞ്ഞ നിരക്കായ 3.5 ആണ്. 2020-ഓടെ ആത്മഹത്യകളുടെ എണ്ണം ലക്ഷത്തില്‍ 20-നു താഴെയായി കുറയ്ക്കാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടത്. എന്നാല്‍, ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്കനുസരിച്ച് 2020-ല്‍ കേരളം 24 രേഖപ്പെടുത്തി. ഇത് രാജ്യത്ത് അഞ്ചാം സ്ഥാനത്തുമാണ്.
ആത്മഹത്യകളുടെ നിരക്ക്, 2021-ലെ 26.9- ല്‍ നിന്നും 2022-ല്‍ 28.5 ആയി വർധിച്ചു.
സംസ്ഥാനത്തെ ആത്മഹത്യകളുടെ നിരക്ക്, 2021-ലെ 26.9- ല്‍ നിന്നും 2022-ല്‍ 28.5 ആയി വർധിച്ചു. 2022-ല്‍ കേരളം നാലാം സ്ഥാനത്തായിരുന്നു. കേരളം ആത്മഹത്യ നിരക്ക് കുറക്കുന്ന കാര്യത്തില്‍ മോശം പ്രകടനമാണ് കാണിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, ഡി.എച്ച്.എസ്, സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി എച്ച്.എഫ്.ഡബ്ല്യു.ഡി ഏറ്റെടുത്തിട്ടുള്ള വിവിധ പ്രവർത്തനങ്ങളായ സ്കൂള്‍തലത്തിലുള്ള മാനസികാരോഗ്യ പരിപാടി നടപ്പാക്കണം.
ആത്മഹത്യ തടയുന്നതിന് പരിശീലനം നല്‍കണം.
ഉയർന്ന ആത്മഹത്യാനിരക്ക് കുറയ്ക്കുന്നതിനായി ആളുകളിലെ വിഷാദരോഗം നിർണയിക്കുന്നതില്‍ ആരോഗ്യപ്രവർത്തകർക്കും സ്റ്റാഫ് നേഴ്സുമാർക്കും പരിശീലനം നല്‍കുന്ന ആശ്വാസം പദ്ധതി ഗൗരവമായി ഏറ്റെടുക്കണം. ജനപ്രതിനിധികള്‍, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ആത്മഹത്യ തടയുന്നതിന് പരിശീലനം നല്‍കണം.
സ്ത്രീകളിലെ ആത്മഹത്യ പ്രവണത തടയുന്നതിനുള്ള പദ്ധതിയായ അമ്മ മനസ് നടപ്പാക്കും
പ്രസവത്തിന് മുമ്പും ശേഷവും സ്ത്രീകളിലെ ആത്മഹത്യ പ്രവണത തടയുന്നതിനുള്ള പദ്ധതിയായ അമ്മ മനസ് നടപ്പാക്കും. മനസിക രോഗികളുടെ കൊഞ്ഞ്പോക്ക്, ചികില്‍സ ഇടവേള എന്നിവ കുറയ്ക്കുന്നതിനുള്ള പദ്ധതി എന്നിവ നടപ്പാക്കണമെന്നും മറുപടി നല്‍കി. എല്ലാ മേഖലകളിലും സർക്കാരിന്റെ ശ്രമങ്ങള്‍ ഊർജിതപ്പെടുത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
