വാഷിങ്ടണ്‍: ഇന്ത്യയിലെത്തി മഹാകുംഭമേളയില്‍ പങ്കെടുക്കാനുള്ള ആപ്പിള്‍ സ്ഥാപകന്‍ സ്ററീവ് ജോബ്സിന്റെ ആഗ്രഹം മരണാനന്തരമെങ്കിലും സാധിച്ചു കൊടുത്തിരിക്കുകയാണ് ഭാര്യ ലോറീന് പവല്‍.ഇന്ത്യ സന്ദര്‍ശിക്കാനും മഹാകുംഭമേളയില്‍ പങ്കെടുക്കാനുമുള്ള ആഗ്രഹം സംബന്ധിച്ച് സ്ററീവ് ജോബ്സ് തന്റെ പത്തൊമ്പതാമത്തെ വയസില്‍ ഒരു സുഹൃത്തിന് എഴുതിയ കത്ത് നേരത്തെ 4.32 കോടി രൂപയ്ക്ക് ലേലത്തില്‍ പോയിരുന്നു. ഭര്‍ത്താവിന്റെ ആഗ്രഹസഫലീകരണത്തിനായി നിലവില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കുകയാണ് ലോറീന്
ജോബ്സിന്റെ ആത്മീയവശം തുറന്നുകാട്ടുന്ന കത്ത്.
1974 ഫെബ്രുവരി 23~ന് തന്റെ 19~ാം ജന്മദിനത്തിലാണ് ജോബ്സ് ഇന്ത്യയിലേക്ക് പോകാനുള്ള ആഗ്രഹം കത്തിലെഴുതിയത്. സെന്‍ ബുദ്ധിസത്തെക്കുറിച്ചും ഇന്ത്യയിലെ ഒരു തീര്‍ത്ഥാനട കേന്ദ്രത്തെയും അവിടെ നടക്കുന്ന ഉത്സവമായ കുംഭമേളയുടെ ഭാഗമാകാനുമുള്ള ആഗ്രഹം ഇതില്‍ വ്യക്തമാക്കിയിരുന്നു. ജോബ്സിന്റെ ആത്മീയവശം തുറന്നുകാട്ടുന്നതാണ് കത്ത്. സുഹൃത്തിന് ശാന്തിയുണ്ടാവട്ടെ എന്ന് ആശംസിച്ചാണ് ജോബ്സ് കത്ത് അവസാനിപ്പിക്കുന്നത്.51 വര്‍ഷം മുമ്പ് എഴുതപ്പെട്ട ഈ കത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര ലേല സ്ഥാപനമായ ബോണ്‍ഹാംസ് ആണ് ലേലത്തിന് വെച്ചത്. ഇവരുടെ വെബ്സൈറ്റിലൂടെയാണ് കത്ത് 4.32 കോടിക്ക് വിറ്റുപോയതായുള്ള വിവരം പുറത്തുവിട്ടത്
