ഗോഹട്ടി: ആസാമില്‍ വെള്ളപ്പൊക്കത്തെത്തുടർന്ന് ഖനിയില്‍ കുടുങ്ങിയ ഒമ്പതുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ജനുവരി 8ന് രാവിലെയാണ് ദിമാ ഹസാവോ ജില്ലയിലെ ഉമറാംഗ്സോയിലുള്ള ഖനിക്കുള്ളില്‍നിന്ന് മുങ്ങല്‍വിദഗ്ധർ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
.അവശേഷിച്ച എട്ട് തൊഴിലാളികളുടെ കാര്യത്തില്‍ ആശങ്കയേറുകയാണ്.
അനധികൃതമായാണു ഖനി പ്രവർത്തിപ്പിച്ചിരുന്നത്
ജനുവരി 6 തിങ്കളാഴ്ച വൈകുന്നേരമാണ് 300 അടി ആഴമുള്ള ഖനിയിലേക്ക് വെള്ളം ഇരച്ചുകയറിയത്. പതിനഞ്ചോളം തൊഴിലാളികള്‍ ഖനിക്കുള്ളിലുണ്ടായിരുന്നുവെന്നായിരുന്നു പ്രചാരണം. അനധികൃതമായാണു ഖനി പ്രവർത്തിപ്പിച്ചിരുന്നതെന്നും നടത്തിപ്പുകാരില്‍ ഒരാളെ അറസ്റ്റ്ചെയ്തുവെന്നും മുഖ്യമന്ത്രി ഹിമന്ദ ശർമ കഴിഞ്ഞദിവസം പറഞ്ഞിരുന്നു
