ഡല്‍ഹി: പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയവരുടെ പേരോ ചിത്രമോ ദുരുപയോഗം ചെയ്യല്‍, ദേശീയചിഹ്നം, സുപ്രീംകോടതി എന്നിവയെ അവഹേളിക്കല്‍ തുടങ്ങിയവയ്ക്ക് ശിക്ഷ കടുപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍.അഞ്ചുലക്ഷം രൂപവരെ പിഴയ്ക്കും തടവിനും വ്യവസ്ഥചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന് കീഴിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ദേശീയപതാക, സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍, രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും ഔദ്യോഗികമുദ്രകള്‍, മഹാത്മാഗാന്ധി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങള്‍, അശോകചക്രം എന്നിവയുടെ ദുരുപയോഗം തടയുന്നതാണ് ചിഹ്നവും പേരുകളും (ദുരുപയോഗം തടയല്‍) നിയമം.
നിലവിലെ നിയമപ്രകാരം പിഴ 500 രൂപ മാത്രമായതിനാല്‍ ശിക്ഷ ഫലംചെയ്യുന്നില്ല.
നിലവിലെ നിയമപ്രകാരം ദേശീയചിഹ്നത്തെ അവഹേളിച്ചാല്‍ പിഴ 500 രൂപ മാത്രമായതിനാല്‍ ശിക്ഷ ഫലംചെയ്യുന്നില്ലെന്നാണ് വിലയിരുത്തല്‍. ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന 2005-ലെ ഇന്ത്യയുടെ ദേശീയചിഹ്ന (ദുരുപയോഗം തടയല്‍) നിയമവും ഉപഭോക്തൃകാര്യവകുപ്പിന് കീഴിലുള്ള 1950-ലെ ചിഹ്നങ്ങളും പേരുകളും (ദുരുപയോഗം തടയല്‍) നിയമവും ഒരുവകുപ്പിന്കീഴിലാക്കാ നാണ് ശ്രമം.
ആദ്യതവണ കുറ്റംചെയ്യുന്നവര്‍ക്ക് ഒരുലക്ഷവും ആവര്‍ത്തിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷവും പിഴയും
ഈയിടെ നടന്ന മന്ത്രിതലയോഗത്തിലാണ് ഇതുസംബന്ധിച്ച് ചര്‍ച്ചയുണ്ടായത്. ഇന്ത്യ, കമ്മിഷന്‍, കോര്‍പ്പറേഷന്‍, ബ്യൂറോ തുടങ്ങിയ വാക്കുകള്‍ തങ്ങളുടെ പേരിനൊപ്പം ചേര്‍ക്കാന്‍ വിവിധ സന്നദ്ധസംഘടനകളുടെ അപേക്ഷകള്‍ ധാരാളമെത്തുന്ന സാഹചര്യത്തില്‍ ക്കൂടിയാണിത്. .അതേസമയം ആദ്യതവണ കുറ്റംചെയ്യുന്നവര്‍ക്ക് ഒരുലക്ഷവും ആവര്‍ത്തിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷവും പിഴയും ആറുമാസംവരെ തടവും ശിക്ഷ നല്‍കണമെന്ന് ഉപഭോക്തൃകാര്യവകുപ്പ് 2019-ല്‍ നിര്‍ദേശം നല്‍കിയെങ്കിലും നടപ്പായിരുന്നില്ല
