അസ്താന: അസർബൈജാനില്‍നിന്ന് തെക്കൻ റഷ്യയിലേക്കു പുറപ്പെട്ട യാത്രാവിമാനം ദുരൂഹസാഹചര്യത്തില്‍ കസാക്കിസ്ഥാനില്‍ തകർന്ന് 38 പേർ മരിച്ചു. ക്രിസ്മസ് ദിനത്തില്‍ അസർബൈജാൻ തലസ്ഥാനമായ ബാക്കുവില്‍നിന്നു റഷ്യയിലെ ചെചൻ നഗരമായ ഗ്രോസ്നിയിലേക്ക്വി പറന്ന വിമാനമാണ് തകർന്നുവീണത്. അസർബൈജാൻ എയർലൈൻസ് വിമാനത്തില്‍ 67 പേരാണുണ്ടായിരുന്നത്. നിശ്ചിത പാതയില്‍നിന്ന് വ്യതിചലിച്ച വിമാനം നൂറുകണക്കിനു കിലോമീറ്റർ അകലെ കസാക്കിസ്ഥാനില്‍ അക്‌താവു നഗരത്തിലെ വിമാനത്താവളത്തിനു മൂന്നു കീലോമീറ്റർ അകലെ അടിയന്തരമായി നിലത്തിറക്കാൻ ശ്രമിക്കവേ തീപിടിച്ചു തകരുകയായിരുന്നു.
അസൈർബൈജാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യൻ പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്
കാലാവസ്ഥ മോശമായതിനാലാകാം വിമാനം ദിശ മാറ്റിയതെന്ന് അസൈർബൈജാൻ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ് പറഞ്ഞു. പക്ഷിക്കൂട്ടത്തില്‍ ഇടിച്ചതുകൊണ്ടാവാം വിമാനം തകർന്നതെന്ന് റഷ്യൻ വൃത്തങ്ങളും പറഞ്ഞു. അതേസമയം റഷ്യൻ സേന അബദ്ധത്തില്‍ വിമാനം വെടിവച്ചിട്ടതാകാമെന്ന് റിപ്പോർട്ടുണ്ട്. റഷ്യൻ വ്യോമപ്രതിരോധ മിസൈല്‍ മൂലമാകാം വിമാനം തകർന്നതെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. വിമാനം ഇറങ്ങേണ്ടിയിരുന്ന ഗ്രോസ്നി നഗരം അടുത്തിടെ യുക്രെയ്ൻ സേനയുടെ ഡ്രോണ്‍ ആക്രമണത്തിന് ഇരയായിരുന്നു. അസൈർബൈജാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യൻ പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്