ലണ്ടന്‍: യുകെയിലെ പ്രശസ്തമായ കേംബ്രിഡ്ജ് യൂനിയന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി അനൗഷ്ക കാലെ തെരഞ്ഞെടുക്കപ്പെട്ടു.126 വോട്ടാണ് ഇരുപത്താറുകാരിക്കു ലഭിച്ചത്. പ്രസിഡന്‍റ് പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയും നാലാമത്തെ ഏഷ്യന്‍ വംശജയുമായ അനൗഷ്ക കാലെ ചരിത്രത്തില്‍ ഇടംനേടി.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംവാദ സമൂഹം
കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയുടെ കീഴില്‍ 1815ല്‍ രൂപീകൃതമായ ഡിബേറ്റിങ് സൊസൈറ്റി ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംവാദ സമൂഹമാണ്. കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള സിഡ്നി സസ്സെക്സ് കോളജിലെ ഇംഗ്ളീഷ് ഭാഷാ വിദ്യാര്‍ഥിയാണ് അനൗഷ്ക. തത്വചിന്തകനും ധനതത്വ ശാസ്ത്രജ്ഞനുമായ ജോണ്‍ മെയ്നാര്‍ഡ് കെയ്ന്‍സ്, നോവലിസ്ററ് റോബര്‍ട്ട് ഹാരിസ്, ബ്രിട്ടീഷ് ഇന്ത്യനും കോബ്ര ബിയര്‍ സ്ഥാപകനുമായ കാരന്‍ ബിലിമോറിയ അടക്കമുള്ള പ്രമുഖര്‍ പ്രസിഡന്‍റ് പദവി വഹിച്ചിട്ടുണ്ട്.
പ്രമുഖരെ എത്തിച്ച് വിപുലമായ ചര്‍ച്ചകള്‍ കേംബ്രിഡ്ജ് യൂണിയന്‍ സംഘടിപ്പിച്ചിട്ടുണ്ട്
യു.എസ്. മുന്‍ പ്രസിഡന്‍റുമാരായ തിയോഡോര്‍ റൂസ്വെല്‍റ്റ്, റൊണാള്‍ഡ് റീഗന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായിരുന്ന വിന്‍സ്ററണ്‍ ചര്‍ച്ചില്‍, മാര്‍ഗരറ്റ് തച്ചര്‍, ജോണ്‍ മേജര്‍, ലോക പ്രശസ്തരായ സ്ററീഫന്‍ ഹോക്കിങ്, ബില്‍ ഗേറ്റ്സ്, ദലൈലാമ തുടങ്ങിയ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, സാമ്ബത്തിക രംഗങ്ങളിലെ പ്രമുഖരെ എത്തിച്ച് വിപുലമായ ചര്‍ച്ചകള്‍ കേംബ്രിഡ്ജ് യൂണിയന്‍ സംഘടിപ്പിച്ചിട്ടുണ്ട്