ഡൽഹി : ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികാം പ്രമാണിച്ച് എഴുപത്തഞ്ച് രൂപയുടെ നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കി. ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കിയത്. സമൂഹത്തിന്റെ നെടും തൂണാണ് ഭരണഘടനയെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഓരോ പൗരനും ഉയര്‍ത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.
സംസ്‌കൃതത്തിലും മൈഥിലിയിലും ഉള്ള ഭരണഘടനയുടെ പകര്‍പ്പുകള്‍ പ്രകാശനം ചെയ്തു
ജനാധിപത്യത്തിലെ അസ്വസ്ഥത അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി അടിയന്തരാവസ്ഥാ കാലത്ത് അവകാശങ്ങള്‍ ഹനിക്കപ്പെട്ടുവെന്ന് വ്യക്തമാക്കി. ഭരണഘടന സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്നുവെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ചടങ്ങില്‍ സംസ്‌കൃതത്തിലും മൈഥിലിയിലും ഉള്ള ഭരണഘടനയുടെ പകര്‍പ്പുകള്‍ പ്രകാശനം ചെയ്തു.നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം എന്നതാണ് ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങളുടെ പ്രമേയം
രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ കക്ഷി നേതാവ് രാഹുല്‍ഗാന്ധി എന്നിവര്‍ പങ്കെടുത്തു.
