കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു

മുണ്ടക്കയം : മുണ്ടക്കയം പാക്കാനത്ത് കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു. പാക്കാനം കാവനാല്‍ കുഞ്ഞിപ്പെണ്ണ് (108), മകള്‍ തങ്കമ്മ(66) എന്നിവരാണ് മരിച്ചത്.നവംബർ 6 ബുധനാഴ്ച വൈകീട്ട് വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെയാണ് ഇരുവരെയും കടന്നല്‍ക്കൂട്ടം ആക്രമിച്ചത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കിയെങ്കിലും 7 ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

മറ്റ് രണ്ട് പേര്‍ക്ക് കൂടി പരുക്കേറ്റിരുന്നു.ഇവര്‍ ഗുരുതരാവസ്ഥയില്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.മരിച്ച കുഞ്ഞിപ്പെണ്ണിന്റെയും തങ്കയുടെയും സംസ്‌കാരം നവംബർ 7ന് വീട്ടുവളപ്പില്‍ നടക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →