വയനാട്: വനിത പൊലീസ് ഉദ്യോഗസ്ഥരില്ലാതെ പാലക്കാട്ടെ ഹോട്ടലിൽ പാതിരാ പരിശോധനയ്ക്ക് കയറിയ നടപടി തെറ്റാണെന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. എന്തടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയതെന്നും നീക്കം അപലപനീയമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് മുൻപ് വീണ്ടും വയനാട്ടില്‍ പ്രചാരണത്തിനെത്തുമെന്നും പ്രിയങ്ക ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു.
നുണ പരിശോധനയ്ക്ക് ഞാൻ തയ്യാറാണെന്ന് രാഹുൽ മാങ്കൂട്ടത്തില്‍
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചു. നുണ പരിശോധനയ്ക്ക് ഞാൻ തയ്യാറാണെന്നും പക്ഷേ തന്നോടൊപ്പം മന്ത്രി എം.ബി രാജേഷിനെയും, എ.എ റഹീമിനേയും കൂടി നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ തുടർച്ചയായി കളവ് പറയുകയാണെന്ന് ഗോവിന്ദൻ രാവിലെ ആരോപിച്ചിരുന്നു. അതിന് മറുപടിയായാണ് രാഹുല്‍ പ്രതികരിച്ചത്
