കൊച്ചിയില്‍ വാട്ടർ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു

.കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയില്‍ വാട്ടർ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു. ഫോർട്ട് കൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റർ കഴിഞ്ഞപ്പോള്‍ ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു.നവംബർ 3 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഫോർട്ട് കൊച്ചിക്ക് സമീപത്താണ് അപകടമുണ്ടായത്.

എമർജൻസി അലാറം മുഴങ്ങി.

അപകടത്തില്‍ ആർക്കും പരിക്കില്ലെന്നാണ് വിവരം. രണ്ട് മെട്രോ ബോട്ടുകളും തമ്മില്‍ കൂട്ടിയിടിച്ചതിനിടെ എമർജൻസി അലാറം മുഴങ്ങി. തൊട്ടുപിന്നാലെ മെട്രോയുടെ എമർജൻസി ഡോർ തനിയെ തുറക്കുകയും ചെയ്തതോടെ യാത്രക്കാർ പരിഭ്രാന്തരായി. എന്നാല്‍ ജീവനക്കാർ ഇടപെട്ടതോടെ ആശങ്ക ഒഴിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →