സി.എച്ച്‌ആ.ർ : സുപ്രീം കോടതി വിധിയിൽ ഒരു ആശങ്കയും വേണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ

ഇടുക്കി : സി.എച്ച്‌ആ.ർ വിഷയത്തില്‍ സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഇടക്കാല നിർദ്ദേശം സംബന്ധിച്ച്‌ ഒരു ആശങ്കയും വേണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ . ഈ വിഷയത്തിൽ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എക്കാലവും കർഷക വിരുദ്ധ നിലപാടുകള്‍ മാത്രം സ്വീകരിച്ചിട്ടുള്ള യുഡിഎഫും കോണ്‍ഗ്രസും ഇപ്പോള്‍ നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അ​ഗ്​ഗേഹം പറഞ്ഞു.

ഇടക്കാല ഉത്തരവ് മാത്രം

സുപ്രീം കോടതിയില്‍ നിന്ന് ഇപ്പോഴുണ്ടായിട്ടുള്ളത് ഇടക്കാല ഉത്തരവ് മാത്രമാണ്. കേസ് ഡിസംബറില്‍ വീണ്ടും പരിഗണിക്കുമ്ബോള്‍ അത് പുനഃപരിശോധിപ്പിക്കാൻ കഴിയും. സംസ്ഥാന സർക്കാരിനുവേണ്ടി 2024 ഒക്ടോബർ 23 ബുധനാഴ്ച വൈകിട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സുപ്രീം കോടതിയില്‍ വീണ്ടും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഏലമല പ്രദേശം വനഭൂമിയല്ലെന്ന സർക്കാർ നിലപാട് അതില്‍ ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്..

വനംവകുപ്പിന് ഒരു അധികാരവുമില്ല.

ഇ. ചന്ദ്രശേഖരൻ മന്ത്രിയായിരുന്നപ്പോള്‍ സി.എച്ച്‌ ആർ അളവുകളെ സംബന്ധിച്ച്‌ വ്യക്തത വരുത്തിയിട്ടുണ്ട്.നൂറ്റാണ്ടുകളായി കർഷകർ ഏലം കൃഷി ചെയ്യുന്ന ഈ പ്രദേശത്ത് വനംവകുപ്പിന് ഒരു അധികാരവുമില്ല. വനം വകുപ്പിന്റെ അവകാശവാദം അംഗീകരിക്കാൻ കഴിയില്ല.ആയിരക്കണക്കായ ഏലം കർഷകരുടെ ജീവിതം സുരക്ഷിതമാക്കാനുള്ള ഏറ്റവും ശക്തമായ തീരുമാനമാണ് എല്‍ഡിഎഫ്. സ്വീകരിച്ചിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →