കോട്ടയം: ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് ഉപേക്ഷിച്ചകാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.എസ്.എസ്.വ്യക്തമാക്കി. സ്പോട്ട് ബുക്കിംഗ് നിര്‍ത്താനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
നിരവധി ഭക്തര്‍ എത്തുന്ന സ്ഥലമാണ് ശബരിമല. അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശരിയായ തീരുമാനം ഉണ്ടാകണം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ആ തീരുമാനത്തിനാണ് എന്‍എസ്എസ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.