മൂന്നാർ: വിനോദ സഞ്ചാരികൾക്ക് കടന്ന് വരാനും ദിവസങ്ങളോളം താമസിക്കാനും കഴിയുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ്‌എം.പി .ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങളുടെയും തൊഴിലാളികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തണം. സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും ജനങ്ങളുടെ ജീവനോപാധിയായി ടൂറിസം മാറണം അദ്ദേഹം പറഞ്ഞു.
2024 സെപ്തംബർ 27 വെളളിയാഴ്ച ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് മൂന്നാർ ടൗണിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം പി. .
ടൂറിസം വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ഇലഞ്ഞിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി .സി .സി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി, ഡി .കുമാർ, എസ്. വിജയകുമാർ, എം .ജെ ബാബു, മാർഷൽ പീറ്റർ, സി .നെൽസൺ, പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ, എം .മണിമൊഴി, ആർ .കരുണാനിധി എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി ജംഗ്ഷനിൽ നിന്നാരംഭിച്ച റാലിക്ക് ഭാരവാഹികളായ ആർ കരുണാനിധി, പി രാജീവ്, സെയ്ദ്, കണ്ണൻ, ജാക്വിലിൻ മേരി, മഹാലക്ഷ്മി, നല്ലമുത്തു തുടങ്ങിയവർ നേതൃത്വം നൽകി.