ബെയ്റൂട്ട്: ലെബനനിൽ 21 ദിവസം വെടിനിർത്തൽ ഏർപ്പെടുത്തണമെന്ന യുഎസിന്റെയും ഫ്രാൻസിന്റെയും നിർദേശം ഇസ്രായേൽ തള്ളി. ലെബനൻ തലസ്ഥാനമായ ബൈറൂട്ടിൽ ഉൾപ്പെടെ ആക്രമണം കടുപ്പിക്കുകയും ചെയ്തു. വെടിനിർത്തൽ വാർത്ത തെറ്റാണെന്ന് വ്യക്തമാക്കിയ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസ്, എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടാൻ സൈന്യത്തിന് നിർദേശം നൽകി.France,Us,
ഹിസ്ബുല്ല ഡ്രോൺ കമാൻഡറെ വധിച്ചതായി അവകാശം
ബെയ്റൂട്ടിലെ അപ്പാർട്ട്മെന്റിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ഡ്രോൺ കമാൻഡർ മുഹമ്മദ് ഹുസൈൻ സുറൂറിനെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. തെക്കൻ ബൈറൂട്ടിലെ ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള അൽ മനാർ ടി.വി. സ്റേറഷനു നേരെയും ആക്രമണം നടത്തി
സെപ്തംബർ 25 ബുധനാഴ്ച അർധരാത്രി താമസ സമുച്ചയത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 23 സിറിയൻ തൊഴിലാളികൾ കൊല്ലപ്പെട്ടതായി ലബനൻ നാഷനൽ ന്യൂസ് ഏജൻസി അറിയിച്ചു. ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇറ്റലി, ബെൽജിയം, യു.കെ, റഷ്യ, ഇന്ത്യ, ഓസ്ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങൾ പൗരന്മാർക്ക് നേരത്തേ നിർദേശം നൽകിയിരുന്നു
വെടിനിർത്തലിനോട് ഹിസ്ബുല്ല പ്രതികരിച്ചിട്ടില്ല
കരയുദ്ധത്തിന് ഒരുങ്ങുകയാണെന്ന് ഇസ്രായേൽ ആവർത്തിച്ചതിന് പിന്നാലെയാണ് വെടിനിർത്തണമെന്ന് അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ സഖ്യകക്ഷികൾ ആവശ്യപ്പെട്ടത്. ലബനനിലെ താൽക്കാലിക പ്രധാനമന്ത്രി നജീബ് മീഖാത്തി വെടിനിർത്തൽ നിർദേശം സ്വാഗതംചെയ്തിരുന്നു. എന്നാൽ, വെടിനിർത്തലിനോട് ഹിസ്ബുല്ല പ്രതികരിച്ചിട്ടില്ല.