കോലഞ്ചേരി: കണ്ണുകൊണ്ട് കാണുന്നതു പോലും സത്യമാകണെന്നില്ല എന്ന് തെളിയിക്കുന്ന രീതിയിലുള്ളതാണ് കോലഞ്ചേരിയിൽ ബലാത്സംഗത്തിനിരയായ 75കാരി യുടെ കേസ്. വയോധിക ബലാത്സംഗത്തിന് വിധേയയായിരുന്നെങ്കിലും അതിക്രൂരമായ പീഢനത്തിനിരയായത് ബലാത്സംഗസമയത്തല്ല. മൂന്നാം പ്രതി മനോജിന്‍റെ ആക്രമണത്തിലാണ് ഇത് സംഭവിച്ചത്. അമ്മയും ഷാഫിയും ചേർന്നു നടത്തിയിരുന്ന അനാശാസ്യപ്രവർത്തിയെ എതിർത്ത മനോജ് കണ്ടതും മനസിലാക്കിയതും അല്ല യാഥാർഥ്യം.
ഈ കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫിയ്ക്ക് മൂന്നാം പ്രതിയായ ഓമനയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഷാഫി ഇവരുടെ വീട്ടിൽ വന്ന് മദ്യപിക്കാറുണ്ടായിരുന്നു. ഷാഫിയുടെ ലൈംഗിക സുഖത്തിനായി സ്ത്രീകളെ എത്തിച്ചു കൊടുക്കാറുമുണ്ട്. ഇതിന് പ്രതിഫലമായി ഷാഫി ഓമനയ്ക്ക് പൈസയും കൊടുക്കാറുണ്ട്. ഓമനയുടെ മകന്‍ അമ്മയുടെയും ഷാഫിയുടെയും അനാശാസ്യ പ്രവർത്തികളെ എതിർത്തിരുന്നു.
സംഭവം നടന്ന ദിവസം ഷാഫി ഓമനയുടെ വീട്ടിലെത്തി. ഓമനയ്ക്ക് 25,000 രൂപയുടെ ആവശ്യമുണ്ടായിരുന്നു. പകരം ഓർമ്മക്കുറവ് ഉള്ള ഒരു സ്ത്രീയെ നൽകാമെന്നും പറഞ്ഞു. ഇതനുസരിച്ച് ഓമന 75 കാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. 75 കാരിയ്ക്ക് താല്പര്യമുള്ള പുകയിലയും ചായയും നൽകാമെന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോൾ അവിടെ ഷാഫി ഇരുന്ന് മദ്യപിക്കുകയായിരുന്നു.
ലൈംഗിക ബന്ധത്തിന് എതിർത്ത ഇവരെ ബലാൽസംഗത്തിന് വിധേയമാക്കിയത് ഓമനയുടെ സഹായത്തോടുകൂടിയാണ്. ഈ സമയത്താണ് ഓമനയുടെ മകൻ വീട്ടിലേക്ക് കയറി വരുന്നത്. ഷാഫിയെ കണ്ട് പ്രകോപിതനായ ഓമനയുടെ മകനും രണ്ടാം പ്രതിയുമായ മനോജ് ഷാഫിയെ അടിച്ചോടിച്ചു.
അകത്തേക്ക് കയറിയ മനോജ് കണ്ടത് താനുമായി മുമ്പ് തർക്കമുള്ള വയോധിക സ്വന്തം കട്ടിലിൽ കിടക്കുന്നതാണ്. അമ്മയുടെയും ഷാഫിയുടെയും അനാശാസ്യ പ്രവർത്തനങ്ങളിൽ വയോധികയ്ക്കും പങ്കുണ്ടെന്ന് തെറ്റിദ്ധരിച്ച മനോജിന്റെ ദേഷ്യം മൂത്തു. അടുക്കളയിൽ ചെന്ന് കത്തിയെടുത്തു കൊണ്ടുവന്നു. ഇവരുടെ ശരീരമാസകലം വരയുകയും സ്വകാര്യഭാഗത്ത് കുത്തുകയും ചെയ്തു. നെഞ്ചിലും അടിവയറ്റിലും ആഞ്ഞു ചവിട്ടി . അവിടെ കത്തിച്ചു വെച്ചിരുന്ന മെഴുകുതിരി എടുത്ത് സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ചു. ചുരുക്കത്തിൽ ലൈംഗിക ആസക്തി കൊണ്ടല്ല മനോജ് വയോധികയെ ആക്രമിച്ചത് എന്നാണ് മനസ്സിലാക്കേണ്ടത്. ആ വീട്ടിൽ നടന്നുവന്നിരുന്ന അനാശാസ്യ പ്രവർത്തി മനോജിന് താല്പര്യം ഇല്ലാത്തതായിരുന്നു. ഇതിനുള്ള ദേഷ്യമാണ് ഈ ക്രൂരകൃത്യം ചെയ്യാൻ മനോജിനെ പ്രേരിപ്പിച്ചത്. ഇതിനു ശേഷം മനോജ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. മനോജ് പോയപ്പോൾ ഓമന കിടക്കവിരി എടുത്ത് രക്തം തുടച്ചശേഷം വയോധികയെ വീട്ടിൽ എത്തിച്ചു.
കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവരുടെ പരിശോധനയിലാണ് ഡോക്ടർ ഈ ക്രൂരത മനസ്സിലാക്കിയത്. ഡോക്ടറിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ സി ഐ സാജൻ സേവ്യറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഓമനയുടെ വീട്ടിൽവെച്ചായിരുന്നതുകൊണ്ട് ഓമനയേയും മകൻ മനോജിനെയും കസ്റ്റഡിയിലെടുത്തു. നടക്കല്ലിലെ കമ്പിയിൽ തട്ടി താഴെ വീണപ്പോൾ ഉണ്ടായ പരിക്കാണ് എന്നാണ് ഓമന പറഞ്ഞത്. ഇതിനിടെ ഓമനയുടെ സഹോദരി അമ്മിണിയുടെ ഫോണിൽ നിന്നും മുഹമ്മദ് ഷാഫിയുടെ ഫോണിലേക്ക് രാത്രിയും വൈകുന്നേരം ഫോണ്‍ പോയിരിക്കുന്നത് പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. ഷാഫിയുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചായി അന്വേഷണം. ലോറി ഡ്രൈവറായ മുഹമ്മദ് ഷാഫി പൂനയിലേക്ക് രക്ഷപ്പെടാനായിരുന്നു വിചാരിച്ചിരുന്നത്. പോകുന്നതിനു മുമ്പ് വീട്ടിലെത്തുന്നതറിഞ്ഞ പോലീസ് വീട് വളഞ്ഞു. മതിൽ ചാടി രക്ഷപ്പെടാൻ നോക്കിയ ഷാഫിയെ ബലംപ്രയോഗിച്ച് കീഴടക്കി. ബലപ്രയോഗത്തിൽ സി ഐ മാർക്ക് പരിക്കേറ്റു.
മൂന്നുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. മൂന്നാംപ്രതി ഓമനയുടെ വീട് അനാശാസ്യകേന്ദ്രം ആണെന്നും അവിടെ നിത്യസന്ദർശകനായി പലരും വന്നു പോകാറുണ്ടെന്നും പോലീസ് പറയുന്നു. അനധികൃത മദ്യവില്പനയും മയക്കുമരുന്ന് കച്ചവടവും ഇവിടെ ഉണ്ടായിരുന്നതായി സംശയിക്കുന്നു.

