ന്യൂഡല്‍ഹി: 1960 കളിൽ ഹിന്ദി സിനിമാ ലോകത്ത് തരംഗമായിരുന്ന ചിത്രത്തിന്റെ സംവിധായകനായ കെ. ആസിഫിന്റെ മകനായ അക്ബർ ആസിഫാണ് തിരക്കഥ ലോകത്തിലെ ഏറ്റവും മികച്ച സിനിമാ ലൈബ്രറിയായ മാർഗരറ്റ് ഹെറിക് ലൈബ്രറിക്ക് നൽകുകയാണെന്ന് പ്രഖ്യാപിച്ചത്.
സിനിമ ഇറങ്ങിയതിന്റെ 60-ാം വാർഷികത്തിൽ അതിന്റെ എഴുത്തുകാർക്കു നൽകാവുന്ന ഏറ്റവും അനുയോജ്യമായ ആദരവാകും ഇതെന്ന് അദ്ദേഹം പറഞ്ഞു.
അമൻ, കമാൽ അമ്രോഹി, കെ. ആസിഫ് , വാജാഹത് മിർസ, ഇഹ്സൻ റിസ്വി എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും തയ്യാറാക്കിയത്.
അക്കാലത്തെ ഏറ്റവും പണച്ചെലവ് വന്ന ഇന്ത്യൻ സിനിമയായിരുന്നു മുഗൾ ഇ അസം. പ്രിഥ്വിരാജ് കപൂർ, ദിലീപ് കുമാർ , മധുബാല എന്നിവർ പ്രധാന റോളിൽ എത്തി.

