കഴിഞ്ഞ ദിവസമാണ് സമ്മാനർഹർക്ക് പണം നൽകരുതെന്ന് കാണിച്ച് തമിഴ്നാട് സ്വദേശി ലോട്ടറി വകുപ്പിന് പരാതി നൽകിയത്.
തിരുവനന്തപുരം : ഓണം ബമ്പർ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത് തമിഴ്നാട്ടിലെ കരിഞ്ചന്തയിൽ നിന്നാണെന്ന പരാതിയിൽ ലോട്ടറി വകുപ്പ് അന്വേഷണം തുടങ്ങി. ജോയ്‍ന്‍റ് ഡയറക്ടറും ഫിനാൻസ് ഓഫീസറും അടങ്ങുന്ന ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് സമ്മാനർഹർക്ക് പണം നൽകരുതെന്ന് കാണിച്ച് തമിഴ്നാട് സ്വദേശി ലോട്ടറി വകുപ്പിന് പരാതി നൽകിയത്. കേരളത്തിലെ ഏജൻസിയിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി തമിഴ്നാട്ടിൽ വിറ്റെന്നാണ് പരാതി. കേരള ലോട്ടറികൾ മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാൻ നിയയമപരമായി അനുമതിയില്ല. സാധാരണഗതിയിൽ ഇതരസംസ്ഥാനക്കാർക്ക് ലോട്ടറി അടിക്കുമ്പോഴും ഈ സമിതി അന്വേഷണം നടത്താറുണ്ട്. എന്നാൽ ലോട്ടറി വാങ്ങിയത് വാളയാറിൽ നിന്ന് തന്നെയെന്ന് ബമ്പർ ഭാഗ്യശാലി പാണ്ഡ്യരാജ് പറഞ്ഞു.

