2020 ഓഗസ്റ്റ് 2 ന് എൻ‌ഐ‌എ 6 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി; നിർണായകമായ രേഖകള്‍ പിടിച്ചെടുത്തു; ആകെ അറസ്റ്റുകള്‍ 10.

കൊച്ചി : 2020 ഓഗസ്റ്റ് 2 ന് എൻ‌ഐ‌എ 6 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി, എറണാകുളം ജില്ലയിലുള്ള എ എം ജലാലിന്റെയും റാബിന്‍സ് ഹമീദിന്റേയും വസതികളിലും, മലപ്പുറം ജില്ലയില്‍ കെ ടി റമീസ്, മുഹമ്മദ് ഷാഫി, സയദ് അലവി, അബു പി ടി എന്നിവരുടെ വസതികളിലും തിരച്ചില്‍ നടത്തി. തിരച്ചിലില്‍ 2 ഹാര്‍ഡ് ഡിസ്‌കുകള്‍ 1 പി സി ടാബ്ലറ്റ്, 8 മൊബൈല്‍ ഫോണ്‍, 6 സ്ം കാര്‍ഡ്, 1 ഡിജിറ്റല്‍ വീഡിയോ റക്കോര്‍ഡര്‍, 5 ഡി വി ഡിഎന്നിവയും ബാങ്ക് പാസ്ബുക്ക്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യാത്ര രേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും പിടിച്ചെടുത്തു.

ഇതുവരെ പത്തു പേരെയാണ് എന്‍ ഐ എ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശി ജലാല്‍ എ എം, മലപ്പുറം സ്വദേശി ഇ സയിദ് അലി, മലപ്പുറം സ്വദേശി ഷാഫി പി, മലപ്പുറം സ്വദേശി അബു പി ടി, മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അലി അബ്രാഹിം, മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അലി പേരെയാണ് പുതിയതായി അറസ്റ്റു ചെയ്തിരിക്കുന്നത്.

മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് അലി അബ്രാഹിം, മുഹമ്മദ് അലി എന്നിവര്‍ സ്വര്‍ണം വാങ്ങുന്നതിന് പൈസ ശേഖരിച്ചിട്ടുണ്ടെന്നും കെ ടി റമീസിന്റെ കയ്യില്‍ നിന്നും കള്ളക്കടത്തു സ്വര്‍ണം കൈമാറ്റം ചെയ്യുന്നതിന് ജലാലിന്റെ സഹായിയായി നിന്നിട്ടുണ്ടെന്നും തെളിഞ്ഞു. മുഹമ്മദ് അലി പോപ്പുലര്‍ ഫ്രണ്ടിന്റെ അംഗമാണ്. മുമ്പു നടന്ന കൈവെട്ടു കേസില്‍ പ്രതി കൂടിയാണ് മുഹമ്മദ് അലി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →